നട്ട വിത്തിനെ കാത്ത്
ദിവസങ്ങളോളം കാവലിരിക്കണ്ട,
മാനം കറുത്തിരുണ്ടാല്‍
ഉള്ളു പെടക്കണ്ട.
പുഴു വന്നു ചുരുണ്ട തളിരിലകളെ
തലോടി കണ്ണീരൊഴുക്കണ്ട.
വളപ്രയോഗത്തിലെ
രാസ സാനിദ്ധ്യത്തെ ചൊല്ലി ആശങ്ക വേണ്ട
മണ്ണിന്റെ മനസ്സറിഞ്ഞ്
വിളവെടുപ്പിന് കരുതിയിരിക്കണ്ട.
ഞൊടിയിട മതി വിത്തു പാവാന്‍
അര നിമിഷം മതി കിളിര്‍ത്തു വരാന്‍
സൊയാബീനും സ്ട്രോബറിയും
കാപ്സിക്കവും കോളിഫ്ലവറും ചേര്‍ത്ത്
ഒരു ഹാലോവീന്‍ സദ്യയൊരുക്കാം
സമൃദ്ധമായ വിഭവങ്ങളെ നോക്കി
വെള്ളമിറക്കിയിരിക്കാം.